02:49am 10 November 2026
NEWS
സാമ്പത്തിക മേഖലയിലെ പ്രതിഭകളെ വാർത്തെടുക്കാൻ QFC-യും QFBA-യും കൈകോർക്കുന്നു; സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു
27/07/2026  04:12 PM IST
nila
സാമ്പത്തിക മേഖലയിലെ പ്രതിഭകളെ വാർത്തെടുക്കാൻ QFC-യും QFBA-യും കൈകോർക്കുന്നു; സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു

 

 

​ദോഹ: ഖത്തറിലെ സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ തദ്ദേശീയ പ്രതിഭകളെ സജ്ജരാക്കുന്നതിനും, അക്കാദമിക പഠനവും പ്രായോഗിക തൊഴിൽ പരിചയവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുമായി സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഖത്തർ ഫിനാൻഷ്യൽ സെന്ററും (QFC) ഖത്തർ ഫിനാൻസ് ആൻഡ് ബിസിനസ് അക്കാദമിയും (QFBA).
​രാജ്യത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയിൽ വിജയിക്കാൻ യുവ പ്രൊഫഷണലുകളെയും വിദ്യാർത്ഥികളെയും പ്രാപ്തരാക്കുന്ന സമഗ്ര പദ്ധതികൾക്കാണ് ഈ പങ്കാളിത്തം വഴി രൂപം നൽകുന്നത്.ഖത്തർ വിഷൻ 2030 പൂർത്തീകരണത്തിന് പ്രൊഫഷണൽ മിടുക്കുള്ള യുവതലമുറ അത്യാവശ്യമാണ്.
"സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് ദേശീയ പ്രതിഭകളെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. QFBA-യുമായുള്ള ഈ പങ്കാളിത്തം ഖത്തർ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും, വിജ്ഞാന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും സഹായിക്കുമെന്ന് ഖത്തർ ഫിനാൻഷ്യൽ സെന്റർസി.ഇ.ഒമൻസൂർ റഷീദ് അൽ ഖാതർപറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമ്പത്തിക മേഖലയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൽ ഈ ധാരണാപത്രം നിർണ്ണായക പങ്കുവഹിക്കും. തൊഴിൽ വിപണിയുടെ പുതിയ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തെ യുവപ്രതിഭകളെ സജ്ജരാക്കാൻ ഇത് വഴി സാധിക്കുമെന്ന് 
ഖത്തർ ഫിനാൻസ് ആൻഡ് ബിസിനസ് അക്കാദമിസി.ഇ.ഒഖലീഫ അൽ സലാഹി അൽ യാഫിപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img